SOCIAL AUDIT
പ്രിയപ്പെട്ടവരേ,
ഇരിഞ്ഞാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹിക, കാരുണ്യ, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്തുന്നതിനായിട്ടാണ് ഈ സോഷ്യല്‍ ഓഡിറ്റ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും സേവനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സഹകരണം വളരെ വിലപ്പെട്ടതാണ്.
ഈ ചോദ്യാവലിയിലെ ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ / അഭിപ്രായങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ രേഖപ്പെടുത്തുക. നിങ്ങള്‍ നല്‍കുന്ന എല്ലാ ഉത്തരങ്ങളും രഹസ്യമായി സൂക്ഷിക്കപ്പെടുന്നതാണ്; അവ ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളൂ.
മോണ്‍സിഞ്ഞോര്‍ വില്‍സണ്‍ ഈരത്തറ
വികാരി ജനറല്‍